അഫ്ഗാനിസ്ഥാനില്‍ തിരിച്ചടിച്ച്‌ അമേരിക്ക. അഫ്‍ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചു. കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. പ്രസിഡന്‍റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.

വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരണം 170 ആയി. കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കന്‍ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരന്‍മാരുമുള്‍പ്പെടുന്നു. അഫ്ഗാന്‍ പൗരന്മാരാണ് മരിച്ചവരില്‍ ഏറെയും. 30 താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോര്‍ച്ചറികള്‍ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോള്‍ മൃതദേഹം കിടത്തുന്നത്.