തിരക്കേറിയ റോഡിൽ കാർ, നിയന്ത്രണം തെറ്റി ഡിവൈഡറിൽ തട്ടി മറിഞ്ഞു. തിരുവനന്തപുരം നഗരമധ്യത്തിൽ നാലാഞ്ചിറയിലാണ് ഇന്ന് വൈകുന്നേരം 5 മണിയോടെ അപകടമുണ്ടായത്. കാർ യാത്രികരായ രണ്ട് പേർക്ക് നിസാര പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ തട്ടി ഒരു വശത്തേക്ക് മറിയുകയായിരുന്നു. കാറിൻ്റെ ചില്ലുകൾ അടക്കം തകർന്നു.

ഈ സമയം ഇരു വശങ്ങളിലുമായി കടന്നു പോകുന്ന മറ്റ് വാഹനങ്ങളിലോ, കാൽനടക്കാരെയോ ഇടിക്കാതെ ഒരു വശത്തേക്ക് മറിഞ്ഞതിനാൽ മറ്റ് ദുരന്തങ്ങൾ ഒഴിവാകുകയായിരുന്നു. പരിക്കേറ്റവരെ യാത്രക്കാരും, നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.