അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുക്കുമ്പോള്‍ ഇന്ത്യ തുടര്‍ന്ന് പോന്നിരുന്ന നയതന്ത്ര നയത്തിലടക്കം വലിയ പ്രതിസന്ധിയാണ് താലിബാന്‍ സൃഷ്ടിക്കുന്നത്. ഇന്ത്യ അഫ്‌ഗാനിസ്ഥാനില്‍ നിരവധി പദ്ധതികള്‍ക്കായി നിക്ഷേപിച്ച കോടിക്കണക്കിന് രൂപ അനിശ്ചിതത്വത്തില്‍ ആകുന്നതിന് പുറമേ കശ്മീരിന്റെ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളിലും ഇന്ത്യക്ക് ജാഗ്രത കൂടുതല്‍ ശക്തമാക്കേണ്ടി വരും.
അമേരിക്കയുടെ അവസരവാദ നയങ്ങള്‍ക്കൊപ്പം നിന്ന മോദിയുടെ നിലാപാടുകളും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇതോടെ നാളിതുവരെ തുടര്‍ന്ന് പോന്നിരുന്ന നയം മാറ്റി ബാക്ക്ചാനെല്‍ വഴി തലിബാനുമായി ചര്‍ച്ചകള്‍ നടത്താന്‍ പോലും ഇന്ത്യ നിര്‍ബന്ധിതരായിട്ടുണ്ട്.
അയല്‍ രാജ്യം തീവ്രവാദ സംഘടനയുടെ കൈകളിലേക്ക് എത്തുമ്പോള്‍ ഇന്ത്യ സ്വീകരിച്ചു പോന്നിരുന്ന നയതന്ത്ര സമീപനത്തിലടക്കം വലിയ പ്രതിസന്ധി രൂപപ്പെടുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ നിരവധി പദ്ധതികള്‍ക്കായി നിക്ഷേപിച്ച കോടിക്കണക്കിനു രൂപ ഒന്നുമില്ലാതായിപ്പോകുന്ന അവസ്ഥയും ഉണ്ടാകുന്നു.
പ്രത്യേകിച്ചു അമേരിക്കയുടെ അവസരവാദ നിലപാടുകളെ പിന്തുണച്ച നരേന്ദ്രമോദിയുടെ നിലപാടുകളും തിരിച്ചടിയാവുന്നു എന്ന് പറയേണ്ടി വരും. താലിബാന്‍, പാക്കിസ്ഥാന്‍, ചൈന എന്നൊരു തലത്തിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ കശ്മീരിന്റെ കാര്യത്തിലടക്കം ഇന്ത്യക്ക് കുറച്ചു കൂടി ജാഗ്രത പുലര്‍ത്തേണ്ടി വരും. അഫ്ഗാന്‍ ജനതയുടെ കുടിയേറ്റവും ഇന്ത്യയിലേക്ക് ഉണ്ടാകും. ഇതോടെ ഇന്ത്യ നാളിതുവരെ തുടര്‍ന്ന് വന്ന നയത്തിലും മാറ്റം വരുത്താന്‍ തുടങ്ങിയിട്ടുണ്ട്.
താലിബാനുമായി ബാക്ക്ചാനലിലൂടെ ചര്‍ച്ചകള്‍ തുടങ്ങി. ദോഹയിലെ ചര്‍ച്ചകളിലും ഇന്ത്യ പങ്കെടുത്തേക്കും. എന്നാല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ശക്തി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ നീക്കത്തിനും തിരിച്ചടിയാണ് താലിബാന്‍ വിഷയം.
നിലവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ചൈന, ഇറാഖ്, താജികിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഭിപ്രായം പറയുമ്പോള്‍ ഇന്ത്യക്ക് അഭിപ്രായം പറയാന്‍ കഴിയാതെയും പോകുന്നുണ്ട്. ഇതോടെ നയതന്ത്രതലത്തിലടക്കം ഒരു നയം മാറ്റത്തിലേക്കാകും ഇന്ത്യ ഇനി നീങ്ങാന്‍ സാധ്യത.



