കെടി ജലീലിനെ പോലെ തലയില്‍ മുണ്ടിട്ടാണോ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് പോയതെന്ന സംഘപരിവാര്‍ അനുഭാവിയുടെ പരിഹാസത്തിന് മറുപടിയുമായി ദീപാ നിശാന്ത്. ‘അല്ല! തലയിലെ ഇരുമുടിക്കെട്ട് താഴെയിട്ടാണ് പോയതെ’ന്നാണ് സതീഷ് നാരായണന്‍ എന്ന യുവാവിനോട് ദീപാ നിശാന്ത് പറഞ്ഞത്. കെ സുരേന്ദ്രന്റെ ചോദ്യംചെയ്യല്‍ സംബന്ധിച്ച മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് രീതിയെ പരിഹസിച്ച് ദീപ എഴുതിയ പോസ്റ്റിന്റെ കമന്റ് ബോക്‌സിലായിരുന്നു സതീഷിന്റെ പരിഹാസം.
മാധ്യമങ്ങളെ പരിഹസിച്ചുള്ള ദീപയുടെ കുറിപ്പ് ഇങ്ങനെ: തൃശ്ശൂര്‍ ടൗണില്‍ നല്ല തിരക്ക്!
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്തു തുടങ്ങിയത്രേ! രാവിലെ 10. 30നാണ് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹാജരായതത്രേ!
കേസില്‍ ജൂലൈ രണ്ടിന് ഹാജരാകാന്‍ നോട്ടീസയച്ചെങ്കിലും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവത്രേ!
പിന്നീട് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നുവത്രേ!
കുഴല്‍പ്പണം കടത്തിയ ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനെതിരെ നിര്‍ണായക മൊഴി ലഭിച്ചതത്രേ!
ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നുവത്രേ!
കവര്‍ച്ചാ ദിവസം അര്‍ധരാത്രി ധര്‍മരാജന്‍ വിളിച്ച ഏഴ് ഫോണ്‍കോളുകളില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ നമ്ബറുമുണ്ടായിരുന്നത്രേ!
കോള്‍ ലിസ്റ്റ് പ്രകാരം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്‍, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്‍, ഡ്രൈവര്‍ ലിബീഷ്, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യംചെയ്തുവത്രേ!
സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണുകളില്‍നിന്ന് ധര്‍മരാജനെ നിരവധി തവണ വിളിച്ചിട്ടുണ്ടത്രേ!
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ അറിവോടെയാണിതെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ടത്രേ!
ചാനലുകാരൊക്കെ അറിഞ്ഞോ എന്തോ!
അതേസമയം, ഒന്നര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം സുരേന്ദ്രനെ പ്രത്യേക അന്വേഷകസംഘം വിട്ടയച്ചു. രാവിലെ 10. 30നാണ് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ കെ സുരേന്ദ്രന്‍ ഹാജരായത്. കേസില്‍ ജൂലൈ രണ്ടിന് ഹാജരാകാന്‍ നോട്ടീസയച്ചെങ്കിലും സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു. കുഴല്‍പ്പണം കടത്തിയ ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് സുരേന്ദ്രനെതിരെ നിര്‍ണായക മൊഴി ലഭിച്ചത്.
മാത്രമല്ല, കവര്‍ച്ച നടന്ന ദിവസം അര്‍ധരാത്രി ധര്‍മരാജന്‍ വിളിച്ച ഏഴ് ഫോണ്‍കോളുകളില്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ നമ്ബറുമുണ്ട്. കോള്‍ ലിസ്റ്റ് പ്രകാരം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്‍, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്‍, ഡ്രൈവര്‍ ലിബീഷ്, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെയും അന്വേഷണസംഘം നേരത്തെ ചോദ്യംചെയ്തിരുന്നു.



