ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണളില്‍ ഇളവ്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ഒമ്ബത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുക. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാനും തീരുമാനമായി. തിയേറ്ററുകളില്‍ സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് അനുമതി.
സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പോളിടെക്നിക് കോളേജുകളും തുറക്കും. സെപ്റ്റംബര്‍ 15 ന് ശേഷം ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകാര്‍ക്ക് തുറക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.



