ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: അഭിപ്രായസര്‍വ്വേകളില്‍ വിസ്‌കോണ്‍സിനിലും മിഷിഗണിലും ഡെമോക്രാറ്റുകള്‍ മുന്നിലാണെങ്കിലും ഏതുവിധേനയും തിരിച്ചടിക്കാനാണ് റിപ്പബ്ലിക്കന്‍ ശ്രമം. ഇതിനായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇവിടെ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. ഫ്‌ളോറിഡ റാലി കഴിഞ്ഞാലുടന്‍ ഇവിടേക്ക് കൂടുതല്‍ പ്രചാരണങ്ങള്‍ നടത്തണമെന്ന് മുന്‍നിര റിപ്പബ്ലിക്കന്‍ നേതാക്കളോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്നും പരമ്പരാഗത വോട്ടുകള്‍ ഭിന്നിച്ചു പോവാതിരിക്കാനും വെള്ളക്കാരുടെയും സമ്പന്നവിഭാഗത്തിന്റെയും താത്പര്യങ്ങളെ സംരക്ഷിച്ചു കൊണ്ടു കൂടെ നിര്‍ത്തുന്നതിനൊപ്പം യുവാക്കളുടെ വോട്ടും തങ്ങള്‍ക്ക് ലഭിക്കണമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിസ്‌കോണ്‍സിനില്‍ നേരിയ തോതില്‍ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ ബൈഡന് കഴിഞ്ഞിട്ടുണ്ടെങ്കിലും മിഷിഗണില്‍ കൂടുതലും ഡെമോക്രാറ്റുകളെ പിന്തുണക്കുന്നവരാണുള്ളത്. ഇരുസംസ്ഥാനത്തും നിന്നും പരമാവധി വോട്ടുകള്‍ നേടാന്‍ തന്നെയാണ് റിപ്പബ്ലിക്കന്മാരുടെ നീക്കം.
എന്നാല്‍ പാന്‍ഡെമിക്ക് ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധിയോടുള്ള പ്രതികരണം ഏതു നിലയില്‍ തിരിച്ചടിക്കുമെന്നാണ് അവരെ അലട്ടുന്നത്. ഇവിടെ തപാല്‍വോട്ടുകളും നിര്‍ണായകമാവും. തപാല്‍വോട്ടുകളില്‍ വലിയ വര്‍ദ്ധനവാണ് ഇരുസംസ്ഥാനങ്ങളിലും കാണുന്നത്. ഇവിടെ തപാല്‍വോട്ടുകളില്‍ നിന്നും വെറും 28 ശതമാനം പിന്തുണ മാത്രമാണ് റിപ്പബ്ലിക്കന്മാര്‍ക്കുള്ളതെന്നു വിവിധ അഭിപ്രായ സര്‍വ്വേകള്‍ വെളിപ്പെടുത്തുന്നു. തന്നെയുമല്ല, ഇവിടെ നിന്നും ചെറുകിട വായ്പക്കാരുടെയും ബിസിനസ്സുകാരുടെയും പ്രതീക്ഷകളെ ഉയര്‍ത്താന്‍ തങ്ങളാലാവുന്നതും ശ്രമിക്കുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോണ്‍ ജോണ്‍സണ്‍ പറയുന്നു. എന്നാല്‍, ഇത്തരം ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് ഇനി ആളെ കിട്ടില്ലെന്നും ഇത്തരത്തിലൊരു പ്രചാരണത്തിനും തന്റെ സംസ്ഥാനത്തു തെല്ലും സാധ്യതയില്ലെന്നും മിഷിഗണിലെ ഡെമോക്രാറ്റിക്ക് പ്രതിനിധി ഡെബി സ്റ്റാബ്‌നൗ പറയുന്നു.

മിഷിഗനിലെ സിയീന കോളേജില്‍ നടത്തിയ ന്യൂയോര്‍ക്ക് ടൈംസ് സര്‍വേയില്‍ മുന്‍ വൈസ് പ്രസിഡന്റ് ബൈഡന്‍ 48% വോട്ട് നേടി മുന്നില്‍ നില്‍ക്കുമ്പോള്‍ ട്രംപ് 40% വോട്ടര്‍മാരെ മാത്രമേ തൃപ്തിപ്പെടുത്താനായുള്ളു. എന്നാല്‍ ഇവിടെ ട്രംപിന്റ ലീഡ് താഴ്ന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഡെമോക്രാറ്റുകള്‍ പിന്നിലേക്ക് പോകുന്നുവെന്ന സൂചന വ്യക്തമാണ്. ഇത് തന്നെയാണ് വിസ്‌കോണ്‍സിനിലെയും സ്ഥിതി. ഇവിടെ വോട്ടര്‍മാരില്‍ ബൈഡെനെ 51% പേര്‍ പിന്താങ്ങുന്നു. 41% പ്രസിഡന്റിനെ മുന്നിലെത്തിക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ലക്ഷ്യമിടുന്നതെങ്കിലും അതിനടുത്തേക്ക് എത്താനാവുന്നില്ലെന്നത് അവരുടെ ജനപ്രീതിയിലെ ഇടിവ് കാണിക്കുന്നു. എന്നാല്‍, സമയം അവസാനിക്കുന്നതിനു മുന്‍പ് തപാല്‍ വോട്ടുകള്‍ പരമാവധി ചെയ്യിക്കാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. ഇത്തരം വോട്ടുകളെല്ലാം തന്നെ ബൈഡനെ പിന്തുണക്കുന്നവരുടെയാണെന്നു ഡെമോക്രാറ്റുകള്‍ക്കു നിശ്ചയമാണ്. റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് സമാഹരിച്ച ഏറ്റവും പുതിയ സര്‍വേകളുടെ ശരാശരി സൂചിപ്പിക്കുന്നത് ബൈഡെന്‍ ട്രംപിനെ മിഷിഗണില്‍ 7 പോയിന്റും വിസ്‌കോണ്‍സിനില്‍ 6.3 പോയിന്റും പിന്നിലാക്കിയെന്നാണ്. നാല് വര്‍ഷം മുമ്പ് ഈ ഘട്ടത്തില്‍ ക്ലിന്റണ്‍ വിസ്‌കോണ്‍സിനില്‍ ട്രംപിനെ 6 പോയിന്റ് പിന്നിലാക്കിയിരുന്നുവെങ്കില്‍, തെരഞ്ഞെടുപ്പിന് തലേന്ന് നടന്ന വോട്ടെടുപ്പിലെ ശരാശരി 6.5 പോയിന്റ് മാത്രമാണ് ക്ലിന്റണിനു നേടാനായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്രംപിന്റെ പ്രചാരണം നിലവിലെ പൊതുജനാഭിപ്രായ സര്‍വേകളെ കുറച്ചുകാണിക്കുകയും അവരുടെ ആഭ്യന്തര പോളിംഗ് ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ടിങ്ങിന് ഹാജരാകാത്ത സാഹചര്യത്തില്‍ അവരെല്ലാം തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നതാണ് റിപ്പബ്ലിക്കന്മാരുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നത്. ഈ ആദ്യകാല വോട്ടിങ് സംഖ്യകള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി വരുന്നു, എന്നാല്‍ ട്രംപിന്റെ പ്രചാരണം ആ കണക്കുകളെയും ആദ്യകാല സംഖ്യകളെയും കുറച്ചുകാണുന്നു, അതേസമയം പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവര്‍ നവംബര്‍ 3 ന് നടക്കുന്ന വോട്ടെടുപ്പില്‍ ബാലറ്റപ്പെട്ടിയില്‍ തന്നെ വോട്ട് രേഖപ്പെടുത്താനാണ് സാധ്യത.
ചില നിര്‍ണായക സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍മാരുടെ ഈ പ്രവണത ഉയര്‍ത്തിക്കൊണ്ട് തപാല്‍ ബാലറ്റുകള്‍ക്കായുള്ള അഭ്യര്‍ത്ഥനകള്‍ വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടതായി പ്രധാന പൊതുതെരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥര്‍ പറയുന്നു. ഏറ്റവും പുതിയ ഫോക്‌സ് ന്യൂസ് പോള്‍ അനുസരിച്ച്, ബൈഡന്റെയും (75 ശതമാനം), ട്രംപിന്റെയും (77 ശതമാനം) പിന്തുണക്കാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയോട് അങ്ങേയറ്റം താല്പര്യം കാണിക്കുന്നു (യഥാക്രമം 65, 66 ശതമാനം) എന്നതാണ് യാഥാര്‍ത്ഥ്യം. മെയില്‍ വഴി ബാലറ്റ് രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വോട്ടര്‍മാര്‍ ബൈഡന് അനുകൂലമായി 41 പോയിന്റും വ്യക്തിപരമായി വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നവരെ കണക്കിലെടുക്കുമ്പോള്‍ ട്രംപ് 11 പോയിന്റുമായി മുന്നിലുമാണ്. ‘55% ഡെമോക്രാറ്റുകള്‍ തങ്ങള്‍ മെയില്‍ വഴിയാണ് വോട്ടുചെയ്യുന്നതെന്ന് പറയുന്നു, റിപ്പബ്ലിക്കന്‍മാരില്‍ 29% മാത്രമേ ഇത്തരത്തില്‍ പെരുമാറുന്നുള്ളൂ’ ഫ്‌ലോറിഡയെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയ വിശകലന വിദഗ്ധനും റിപ്പബ്ലിക്കന്‍ അനുകൂലിയുമായ സ്‌റ്റെപിയന്‍ പരാമര്‍ശിച്ചു. ഡെമോക്രാറ്റുകള്‍ ഹാജരാകാത്തവരെയും മെയില്‍ ബാലറ്റുകള്‍ വഴി വോട്ടുചെയ്യുന്നതിനെയും ആശ്രയിക്കുന്നത് അവര്‍ക്ക് ഒരു വിജയ സംഖ്യയുടെ കുറവുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2016 ല്‍ 3.3 ദശലക്ഷം ആളുകള്‍ മെയില്‍ഇന്‍ ബാലറ്റുകള്‍ അഭ്യര്‍ത്ഥിച്ച ഫ്‌ലോറിഡയില്‍, സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം 4.2 ദശലക്ഷത്തിലധികം അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ അത് ട്രംപിന് തിരിച്ചടിയായേക്കാം. ഇതു മുന്നില്‍ കണ്ടാണ് ആശുപത്രി വിട്ടയുടന്‍ തന്നെ അദ്ദേഹം ഫ്‌ലോറിഡയിലേക്ക് പറന്നത്. നോര്‍ത്ത് കരോലിനയെപ്പോലുള്ള മറ്റ് പ്രധാന സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റുകള്‍ മെയ്‌ലിങ്ങ് വോട്ടുകളെ ഉയര്‍ത്താനാണ് ആഗ്രഹിക്കുന്നത്. നോര്‍ത്ത് കരോലിന വോട്ടിംഗിന്റെ ആദ്യ തരംഗത്തില്‍ അഭ്യര്‍ത്ഥിച്ച ബാലറ്റുകള്‍ പ്രധാനമായും ഡെമോക്രാറ്റിക്, സ്വതന്ത്ര വോട്ടര്‍മാരില്‍ നിന്നാണ്. 2016 ല്‍, വോട്ടര്‍മാരില്‍ നാലിലൊന്ന് പേരും മെയില്‍ വഴി ബാലറ്റ് രേഖപ്പെടുത്തിയെങ്കില്‍ ഇത്തവണ ഭൂരിപക്ഷം വോട്ടര്‍മാരും അങ്ങനെ ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. വിസ്‌കോണ്‍സിന്‍ പോലുള്ള സംസ്ഥാനങ്ങളില്‍, 2016 നെ അപേക്ഷിച്ച് 100,000 അപേക്ഷകള്‍ ഇതിനകം അവര്‍ കണ്ടു കഴിഞ്ഞു.
ഇത്തരത്തിലുള്ള, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നൂതനമായ വോട്ടര്‍ കോണ്‍ടാക്റ്റ് ഓപ്പറേഷന്‍ ബൈഡെന്റെ കാമ്പെയ്‌നിലുണ്ട്. അതേസമയം, ട്രംപിന്റെ ഡെപ്യൂട്ടി കാമ്പെയ്ന്‍ മാനേജര്‍ ജസ്റ്റിന്‍ ക്ലാര്‍ക്ക് രാജ്യമെമ്പാടുമുള്ള സംസ്ഥാനങ്ങളിലെ സാര്‍വത്രിക മെയില്‍ഇന്‍ വോട്ടിംഗിനെ ‘ആക്രമണാത്മകമായി’ മാത്രം കണ്ടാല്‍ മതിയെന്നു പറഞ്ഞു. പ്രസിഡന്റ് ട്രംപും റിപ്പബ്ലിക്കന്‍മാരും മെയില്‍ ഇന്‍ ബാലറ്റുകള്‍ പ്രയോഗിക്കുന്നതിനെതിരെ ആഞ്ഞടിക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വ്യാപകമായ വഞ്ചനയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

കോവിഡ് 19 ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും താന്‍ ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമാണെന്ന് തെളിയിക്കാന്‍ പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച രാത്രി ഫ്‌ലോറിഡയിലെ പ്രചാരണ പാതയിലേക്ക് മടങ്ങിയത് തന്നെ ഈ ഉദ്ദേശത്തോടെയാണ്. ഇവിടെ ഒരു മണിക്കൂറോളമാണ് ട്രംപ് സംസാരിച്ചത്. ഒര്‍ലാന്‍ഡോ സാന്‍ഫോര്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹാംഗറില്‍ സ്‌റ്റേജില്‍ സംസാരിച്ചു കൊണ്ട് ട്രംപ് പറഞ്ഞു, അടുത്ത പ്രസിഡന്റ് ഞാന്‍ തന്നെ. അതിനു മാറ്റമില്ല, അത്രയ്ക്ക് ശക്തനാണ് ഞാന്‍. ഇത് രാജ്യമെങ്ങും കേട്ടു, കോവിഡിനെത്തുടര്‍ന്നു 2.20 ലക്ഷം പേര്‍ കൊല്ലപ്പെട്ട ഒരു രാജ്യം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നു പക്ഷേ കണ്ടറിയണം.



