തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടന്നെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തെളിയിച്ചു. നല്ല രീതിയില്‍ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. 75 ശതമാനത്തിന് മുകളിലാണ് പോളിങ്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വോട്ടില്ലാത്ത സാഹചര്യം അപേക്ഷ നല്‍കിയിട്ടും ഉള്‍പ്പെടുത്താത്തതാണെങ്കില്‍ ഗൗരവമായി എടുക്കും. 3 തവണ വോട്ട് ചേര്‍ക്കാന്‍ അവസരം നല്‍കിയിരുന്നു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.