വാഷിങ്ടൺ: തട്ടിക്കൊണ്ടുപോവുകയാണെന്ന് കരുതി യുബർ ഡ്രൈവർക്കു നേരെ വെടിയുതിർത്ത 48കാരിയെ കൊലപാതക ശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സാസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫോയെബെ കോപാസ് ആണ് ഉബർ ഡ്രൈവറായ ഡാനിയൽ പിയഡ്ര ഗാർസിയക്കു നേരെ വെടിയുതിർത്തത്.
തന്നെ മെക്സിക്കോയിലേക്ക് തട്ടിക്കൊണ്ടുപോകാൻ ഡ്രൈവർ ശ്രമിക്കുകയാണ് എന്ന് കരുതിയായിരുന്നു ഫോയെബെയുടെ പെട്ടെന്നുള്ള നടപടി. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ 52വയസുള്ള ഡാനിയൽ ആശുപത്രിയിലാണ്.
ഡാനിയലിന്റ തലക്കു പിറകിലും കണൈങ്കയിലുമാണ് വെടിയുതിർത്തത്. ഇതിന്റെ ചിത്രങ്ങൾ പകർത്തി ആൺസുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. യാത്രക്കാരിയുടെ പ്രവൃത്തിയിൽ ഭയന്നുപോയെന്നാണ് ഉബർ പ്രതികരിച്ചത്.



