ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,137 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 36,824 ആയി.
24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 71 രോഗികള്‍ കൂടി മരിച്ചതോടെ ആകെ മരണം 1,214 ആയി. 13,398 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 22,212 പേര് ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയിലാണ്.