രാജ്യതലസ്ഥാനമായ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ്. തുടർന്ന് നഗരത്തിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. തീവ്രവാദികൾ ഡൽഹിയിലെ തിരക്കേറിയതും അതീവ സുരക്ഷ ആവശ്യമായതുമായ പ്രദേശങ്ങളെ ലക്ഷ്യമിടാമെന്ന വിവരത്തെ തുടർന്ന് സുരക്ഷ ശക്തമാക്കാൻ Delhi Policeയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. 

പ്രധാന കേന്ദ്രങ്ങളിലുടനീളം പരിശോധനയും നിരീക്ഷണവും കർശനമാക്കിയതായി റിപ്പോർട്ടുകളുണ്ട്. മുന്നറിയിപ്പിനെത്തുടർന്ന്, നഗരത്തിലെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങളിൽ വിപുലമായ പരിശോധനകൾ ആരംഭിച്ചു . ഡൽഹി ബിജെപി സംസ്ഥാന ഓഫീസിനും ബിജെപി ദേശീയ ആസ്ഥാനത്തിനും പുറത്ത് സുരക്ഷ കർശനമാക്കി, അവിടെ പോലീസ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുകയും കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു.