കേരള ബ്ലാസ്‌റ്റേഴ്‌സ് 0 മുഹമ്മദൻസ്‌ 3.

ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോൽവി. ക്വാർട്ടർ ഫൈനലിൽ കൊൽക്കത്തൻ കരുത്തരായ മുഹമ്മദൻസിനോട്‌ മൂന്ന്‌ ഗോളിന്‌ തോറ്റു. നൈജീരിയൻ മുന്നേറ്റക്കാരൻ ദൗദ ഇരട്ടഗോൾ നേടിയപ്പോൾ മറ്റൊന്ന്‌ എസ്‌ കെ ഫയാസിന്റെ വകയായിരുന്നു.

ക്വാർട്ടറിൽ വീണെങ്കിലും ടൂർണമെന്റിലാകെ മികച്ച പ്രകടനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ കൗമാരനിരയുടേത്‌. രണ്ട് വീതം ജയവും തോൽവിയും ഒരു സമനിലയുമായി തലയുയർത്തിയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ മടക്കം.