ടെംപിൾ ടെക്സസ്: അമേരിക്കൻ മലയാളികളിൽ മുതിർന്ന തലമുറയിലെ അംഗമായ ഡോ. ശ്യാമള നായർ അന്തരിച്ചു. കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷമായി ടെംപിൾ ടെക്സസിലെ ഇന്ത്യൻ സമൂഹത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ. ശ്യാമള നായർ സെപ്റ്റംബർ 13 നായിരുന്നു അന്തരിച്ചത്.
കേരളത്തിൽ തിരുവനന്തപുരത്തു ജനിച്ച് 1970 ൽ ഭർത്താവ് ഡോ. പി കെ നായർക്കൊപ്പം അമേരിക്കയിലെത്തിയ ശ്യാമളനായർ അറിയപ്പെടുന്ന പീഡിയട്രീഷ്യൻ ആയിരുന്നു. 1975 ലാണ് ടെംപിളിലേക്കു താമസത്തിനായി എത്തിയത്. അന്നുമുതൽ ടെംപിൾ ഇന്ത്യൻ സമൂഹത്തിനു താങ്ങും തണലുമായി പ്രവർത്തിച്ചു. ടെംപിളിലെ ഹിന്ദു ക്ഷേത്ര നിർമാണത്തിലും നടത്തിപ്പിലും മുൻകൈഎടുത്തതും ഡോ. ശ്യാമള നായർ ആയിരുന്നു. ടെംപിളിലെ ഡാർണെൽ ആർമി ഹോസ്പിറ്റൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.
സെൻട്രൽ ടെക്സസിലെ ഹിന്ദു സമൂഹത്തിൽ ആത്മീയ പ്രഭാഷണങ്ങൾ നടത്തുകയും കുട്ടികളെയും മുതിർന്നവരെയും ആത്മീയ ധാരയിലേക്കടുപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ശ്യാമള നായരുടെ നിര്യാണം അമേരിക്കയിലെ ഹിന്ദു സമൂഹത്തിനു തീരാനഷ്ടമാണെന്നു കെ എച്ച്എൻഎ പ്രസിഡന്റ്് ജി.കെ പിള്ള പറഞ്ഞു.
ഭർത്താവ് ഡോ. പി കെ നായർ രണ്ട് ആണ്മക്കളും നാലു പേരക്കുട്ടികളോടൊപ്പമാണ്് ശ്യാമള നായർ കഴിഞ്ഞിരുന്നത്.
സെപ്റ്റംബർ 18 നു ടെംപിളിലെ സാനിയോ ഹാർപ്പർ ഫ്യൂണറൽ ഹോമിൽ 10 മുതൽ 12 വരെ പൊതുദർശവും തുടർന്ന് സംസ്കാര ചടങ്ങുകളും നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.



