ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ തീരുമാനം തിരുത്തി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. വിചേവം കൂടാതെ എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ നല്‍കും. സ്ഥിര താമസക്കാരനല്ല എന്നതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നും ലഫ്. ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ANI

@ANI

LG Sahib’s order has created a huge problem&challenge for the people of Delhi. Providing treatment for people coming from all over the country during Coronavirus pandemic is a big challenge. We will try to provide treatment to all: Delhi CM Arvind Kejriwal

View image on Twitter
91 people are talking about this

ചികിത്സയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന വിവിധ സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവ്. എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും നഴ്‌സിങ് ഹോമുകളും ഡല്‍ഹിയില്‍ സ്ഥിര താമസക്കാരനാണോ അല്ലയോ എന്ന വിവേചനം കൂടാതെ എല്ലാവര്‍ക്കും കൊവിഡ് ചികിത്സ നല്‍കണം.

ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ നല്‍കുകയുള്ളൂവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞിരുന്നു. ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള 10,000 കിടക്കകള്‍ ഡല്‍ഹി നിവാസികള്‍ക്കായി നീക്കിവെക്കുമെന്നും അഞ്ച് അംഗ ഡോക്ടര്‍മാരുടെ സമിതിയുടെ ഉപദേശപ്രകാരമാണ് തീരുമാനമെടുത്തതെന്ന് കെജ്രിവാള്‍ പറഞ്ഞു.

ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയ്ക്ക് 15,000 കിടക്കകള്‍ ചികിത്സയ്ക്കായി ആവശ്യമാണെന്ന് സമിതി വിലയിരുത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പ്രവേശനം അനുവദിച്ചാല്‍ നിലവിലുള്ള 9,000 കിടക്കകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നിറയുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.