ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്തെ ലോക്ക്ഡൗണ്‍ ജൂണ്‍ ഏഴ് വരെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. നാളെയോടെ അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗണാണ് ഒരാഴ്ച കൂടി നീട്ടിയത്. ഉത്പന്ന നിര്‍മാണ, കെട്ടിട നിര്‍മാണ വ്യവസായങ്ങള്‍ക്ക് വ്യവസ്ഥകളോടെ പ്രവര്‍ത്തിക്കാം.

പ്രവര്‍ത്തനം പുനരാരംഭിക്കുന്ന കമ്ബനികള്‍ കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം. ജീവനക്കാരെ ഇടക്കിടെ കൊവിഡ് പരിശോധനക്ക് വിധേയരാക്കണമെന്നും നിര്‍ദേശമുണ്ട്.

ഡല്‍ഹിയില്‍ ഇപ്പോള്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്.