ബോസ്റ്റൺ ∙ വേൾഡ് മലയാളി കൗൺസിലിന്റെ മെട്രോ ബോസ്റ്റൺ പ്രൊവിൻസ് ഉദ്ഘാടനം, 2021 ജൂൺ 12ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12 (ന്യൂയോർക്ക് ടൈം) ന് ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ചലച്ചിത്രതാരങ്ങളായ നമിത പ്രമോദ്, ദേവി ചന്ദന, അംബിക മോഹൻ, ഗായകൻ സുദീപ് കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ചെയർമാൻ ബിജു തുമ്പിൽ, പ്രസിഡൻറ് ജിബി ജോസഫ്, സെക്രട്ടറി അജോഷ് രാജു, ട്രഷറർ ജിജി വർഗീസ്, വൈസ് ചെയർ ജിജിൻ ജോർജ് വർഗീസ്, ജോയിൻ സെക്രട്ടറി അനിൽ വർഗീസ്, വൈസ് പ്രസിഡൻറ് പ്രകാശ് നെല്ലൂർവളപ്പിൽ, വർഗീസ് പാപ്പച്ചൻ, അഡ്വൈസറി ചെയർമാൻ പോൾ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ചടങ്ങിലേക്ക് അമേരിക്കയിലുള്ള എല്ലാ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കേണ്ടതിനു ഇവിടെ കൊടുത്തിരിക്കുന്ന സൂം ലിങ്കിൽ ക്ലിക്ക് ചെയ്യാം.

https://us02web.zoom.us/j/86147459280?pwd=U2JHUERwRWFQcEFsMHlYRUxCcGx5QT09

Meeting ID: 861 4745 9280

Passcode: 261614