എലൂത്തൂരില്‍ വച്ച് കണ്ണൂര്‍ ആലപ്പുഴ എക്‌സപ്രസ് ട്രെയിനിന് തീവച്ച കേസില്‍ പിടിയിലായെന്ന് സൂചനയുളള ഷാറൂഖ് സെയ്ഫിയെ കുടുക്കിയത് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വ്യാജ അഡ്രസില്‍ ചികല്‍സ തേടിയത്. ഇയാള്‍ എടുത്ത ഒ പി ടിക്കറ്റിലെ അഡ്രസ് കണ്ണൂര്‍ സ്വദേശിയായ മറ്റൊരാളുടേതായിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായാതായി സൂചന ലഭിച്ചത്.
കോഴിക്കോട് കെട്ടിട നിര്‍മാണ തൊഴിലാളിയാണ് നോയിഡാ സ്വദേശിയായ ഷാരൂഖ് സെയ്ഫി. കണ്ണൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണറിയുന്നത്. ഭീകര സംഘടനകളുമായി ഇയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. എന്‍ ഐ ഐ- ഐ ബി ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്യുന്നുന്നതായാണ് വിവരം.



