ട്രിപ്പിൾ ലോക് ഡൗണിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ കർശന പരിശോധന തുടരുന്നു. നിയമ ലംഘനത്തിന് ഉച്ചവരെ 136 കേസുകൾ രജിസ്റ്റർ ചെയ്തു. 42 പേരെയാണ് ജില്ലയിൽ മാത്രം അറസ്റ്റിലായത്. 60 വാഹനങ്ങൾ കണ്ടുകെട്ടി.

ക്വാറന്റീനിൽ കഴിയുന്നവരുടെ സുഖവിവരം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ഭക്ഷണവും, മരുന്നും പൊലീസ് എത്തിച്ചു നൽകുന്നുണ്ട്.