അറബിക്കടലില്‍ രൂപം കൊണ്ട ‘ടൌട്ടെ’ ചുഴലിക്കാറ്റ് ഗുജറാത്തില്‍ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം . ടൗട്ടെ’ ചുഴലിക്കാറ്റ് മെയ്‌ 18 ന് ഉച്ചക്ക് ശേഷം മണിക്കൂറില്‍ പരമാവധി 175 കി.മീ വേഗതയില്‍ ഗുജറാത്തിലെ പോര്‍ബന്തറിനും നാലിയക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍്റെ പ്രവചനം.

ഗുജറാത്തും കടന്ന് പാകിസ്ഥാനിലേക്കും ചുഴലിക്കാറ്റ് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍ . എന്നാല്‍ അപ്പോഴേക്കും കാറ്റിന്‍്റെ ശക്തി കുറയാനാണ് സാധ്യത.

അതെ സമയം ചുഴലിക്കാറ്റിന്റെ പ്രതിഫലനം അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി കേരളത്തില്‍ ശക്തമായിരിക്കും. അറബിക്കടലില്‍ കാലാവര്‍ഷത്തിന് സമാനമായ രീതിയില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കേരളത്തില്‍ കാറ്റും മഴയുടെ തീവ്രതയും നാളെയോടെ മാത്രമേ കുറയാന്‍ സാധ്യതയുള്ളൂ. നാളെ കഴിഞ്ഞുള്ള ദിവസങ്ങളിലും സാധാരണ നിലയില്‍ മഴ പ്രതീക്ഷിക്കാം.