ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ണി​ലെ ടീ​ൻ​സ് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ കോ​ൺ​ഫ്ര​ൺ​സ് “എ​ബ​യി​ഡ്’​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

അ​ടു​ത്ത വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഡാ​ള​സി​ൽ വ​ച്ച് ന​ട​ത്തുന്ന കോ​ൺ​ഫ്ര​ൺ​സ്, കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ.​ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​കാ​രി ജ​ന​റ​ൽ മോ​ൺ. തോ​മ​സ് മു​ള​വ​നാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഇ​ട​യ​നോ​ടൊ​പ്പം എ​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പി​താ​വി​ന്‍റെ അ​ഭി​മു​ഖം ന​ട​ത്ത​പ്പെ​ടും.

ഓ​രോ ദി​വ​സ​വും പ്ര​ഗ​ത്ഭ​രാ​യ​വ​രു​ടെ വി​ജ്ഞാ​ന പ്ര​ദ​മാ​യ ക്ലാ​സു​ക​ളും ഉ​ല്ലാ​സ​മു​ഹൂ​ർ​ത്ത​ങ്ങ​ളും ഉ​ൾ​ച്ചേ​ർ​ത്ത് കോ​ൺ​ഫ്ര​ൺ​സ് ആ​ക​ർ​ഷ​ക​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡാ​ള​സ് ഇ​ട​വ​ക വി​കാ​രി ഫാ.​അ​ബ്രാ​ഹം ക​ള​രി​ക്ക​ൽ, ഫാ.​ബി​ൻ​സ് ചേ​ത്ത​ലി​ൽ, ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ, ജോ​സ​ഫ് ഇ​ല​ക്കൊ​ട്ടി​ക്ക​ൽ, ബി​ന്‍റോ കു​ട​ക​ശേ​രി​ൽ, റെ​ജി​മോ​ൻ തൊ​ട്ടി​യി​ൽ,

ജീ​ബി തോ​മ​സ് വ​ട്ട​ക്ക​ളം, താ​ര തൊ​ട്ടി​യി​ൽ, ആ​ൽ​ബ​ർ​ട്ട് പു​ഴു​ക്ക​രോ​ട്ട്, ലി​ജി​മോ​ൾ ത​റ​യി​ൽ, റ്റെ​സ്ന വ​ട്ട​ക്കു​ന്നേ​ൽ, ആ​ഷ്ലി വി​ല്ലു​ത്ത​റ തു​ട​ങ്ങി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഇ​ട​വ​ക​യി​ൽ നി​ന്നും മി​ഷ​നി​ൽ നി​ന്നും എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് സം​ഗ​മം വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റും എ​ന്ന് സം​ഘാ​ട​ക​ർ പറഞ്ഞു.