തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) നടത്തിയ ഉജ്ജ്വല രാഷ്ട്രീയ വിജയത്തിൽ വിജയിയെ തമാശരൂപേണ അഭിനന്ദിച്ച് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ തന്നെ വിജയ് ഒരു വിശ്വസനീയ ബദലായി ഉയർന്നുവന്നതിനെ പരാമർശിച്ച് കൊണ്ട് തനിക്ക് അസൂയ തോന്നിയെന്നാണ് പവൻ കല്യാൺ പറഞ്ഞത്.
താൻ 15 വർഷമായി തെരുവുകളിൽ അലഞ്ഞുതിരിയുകയാണെന്നും എന്നാൽ വിജയിയുടെ പാർട്ടി കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ചാണ് വിജയിച്ചതെന്നും പവൻ കല്യാൺ ഒരു ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.



