സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ടി ജെ ആഞ്ചലോസ് തുടരും. തുടർച്ചയായ രണ്ടാം തവണയാണ് ടി.ജെ ആഞ്ചലോസ് ജില്ലാ സെക്രട്ടറി ആകുന്നത്. രണ്ട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരെ പിന്നീട് തെരഞ്ഞെടുക്കും.

57 അംഗ ജില്ലാ കൗൺസിലിനെയും തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 46 പേരെയും ഹരിപ്പാട് നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.