സംസ്ഥാനത്ത് 88 തദ്ദേശ ഭരണപ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിനു മുകളില്‍. ഇവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. 293 പ്രദേശങ്ങളില്‍ ടിപിആര്‍ 12നും 18നും ഇടയിലാണ്. ടിപിആര്‍ ആറിനും 12നും ഇടയ്ക്കുള്ള 510 പ്രദേശങ്ങളുണ്ട്. 143 പ്രദേശങ്ങളില്‍ മാത്രമാണ് ആറിനു താഴെ ടിപിആര്‍ രേഖപ്പെടുത്തിയത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ 21 തദ്ദേശ ഭരണ പ്രദേശങ്ങളില്‍ ടിപിആര്‍ 18നു മുകളിലാണ്. ഓരോ ജില്ലയിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളെക്കുറിച്ച് ചുവടെ.
തിരുവനന്തപുരം: അമ്ബൂരി, ചിറയിന്‍കീഴ്, കള്ളിക്കാട്, മലയിന്‍കീഴ്, മണിക്കല്‍, പഴയകുന്നമ്മേല്‍, ചെറുന്നിയൂര്‍. കടക്കാവൂര്‍, കള്ളിയൂര്‍, മംഗലപുരം, മുടക്കല്‍, വിളവൂര്‍ക്കല്‍
കൊല്ലം: ഇട്ടിവ, മൈനാഗപ്പള്ളി, തലവൂര്‍, കുമ്മില്‍, പൂതക്കുളം, വെസ്റ്റ് കല്ലട
പത്തനംതിട്ട: ആറന്മുള, റാന്നി അങ്ങാടി, കുന്നന്തനം, വടശ്ശേരിക്കര
ആലപ്പുഴ: കുന്തിത്തോട്, പെരുംപാലം
കോട്ടയം: മടപ്പള്ളി
ഇടുക്കി: മാങ്കുളം, വന്നപ്പുരം
എറണാകുളം: അമ്ബല്ലൂര്‍, എടത്തല, കുന്നത്തുനാട്, തുറവൂര്‍, ചൂര്‍ണ്ണിക്കര, ഏലൂര്‍ (എം), പായിപ്ര, വടക്കേക്കര
തൃശൂര്‍: പുന്നയൂര്‍ക്കുളം, വലപ്പാട്
പാലക്കാട്: അലനല്ലൂര്‍, ആനക്കര, ചിറ്റൂര്‍, തത്തമംഗലം (എം), കിഴക്കഞ്ചേരി, കൊഴിഞ്ഞാംപാറ, മറുതരോട്, ഓങ്ങല്ലൂര്‍, പൊല്‍പ്പുള്ളി, തിരുമിട്ടക്കോട്, തൃത്താല,ആലത്തൂര്‍, അയിലൂര്‍, കാപ്പൂര്‍, കാവശ്ശേരി, കൊപ്പം, ലക്കിടി-പേരൂര്‍, നല്ലേപ്പിള്ളി, പെരുവെമ്ബ, പുതൂര്‍, തിരുവേഗപ്പുറ
മലപ്പുറം: ആലിപ്പറമ്ബ്, ഏലംകുളം, മേലാറ്റൂര്‍, പൊന്നാനി (എം), താനൂര്‍ (എം), വെളിയങ്കോട്, എടയൂര്‍, കണ്ണമംഗലം, നന്നംമുക്ക്, പോരൂര്‍, തവനൂര്‍, വണ്ടൂര്‍
വയനാട്: അമ്ബലവയല്‍, പൊഴുതന
കോഴിക്കോട്: ഒളവണ്ണ, തുറയൂര്‍
കണ്ണൂര്‍: കരിവെള്ളൂര്‍ പെരളം, പെരളശ്ശേരി, പരിയാരം, രാമന്തളി
കാസര്‍കോഡ്: ബേഡഡ്ക, മധൂര്‍, മുളിയാര്‍, ഉദുമ, ചെങ്ങല, മഞ്ചേശ്വരം, പുള്ളൂര്‍ പെരിയ



