കോലഞ്ചേരി: വീട്ടുജോലിക്കുനിന്ന് 22 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതിയെ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു. ആരക്കുഴ പെരുമ്പല്ലൂർ മാനിക്കൽ വീട്ടിൽ ആശ (41) യാണ് പിടിയിലായത്.

കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോലഞ്ചേരി സ്വദേശികളായ ചാൾസ്, ബെന്നി എന്നിവരുടെ വീടുകളിൽനിന്നാണ് യുവതി സ്വർണം മോഷ്ടിച്ചത്.

ബെന്നിയുടെ വീട്ടിൽനിന്ന് ഒമ്പതു പവനും ചാൾസിന്റെ വീട്ടിൽനിന്ന് 13 പവനുമാണ് കവർന്നത്. മോഷ്ടിച്ച ആഭരണങ്ങൾ കോലഞ്ചേരിയിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വിൽക്കുകയും പണയം െവക്കുകയും ചെയ്തു. മോഷണത്തിനു ശേഷം ഒളിവിൽ പോയ ഇവരെ ഇടുക്കി ബൈസൺവാലിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.