രണ്ടു മാസത്തെ ഗവേഷണങ്ങള്‍ക്കു ശേഷം ജൂലൈ പകുതിയോടെ കൊറോണ വൈറസിനെതിരെയുള്ള വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കുമെന്ന് ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്ബനി.അമേരിക്കയുടെ പിന്തുണയോടു കൂടി പ്രവര്‍ത്തിക്കുന്ന ജോണ്സണ് ആന്‍ഡ് ജോണ്സണ് ലാബുകളില്‍ ഈ വര്‍ഷത്തിന്റെ അവസാനത്തോടെ കോവിഡിനെതിരെയുള്ള വാക്സിന് കണ്ടുപിടിക്കുമെന്നാണ് കരുതുന്നത്.
അമേരിക്കയിലും ബെല്‍ജിയത്തിലുമുള്ള കോവിഡ് രോഗികളിലായിരിക്കും വാക്സിന് പരിശോധന നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.കോവിഡിനെതിരെയുള്ള വാക്സിന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചതിനു ശേഷം ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്ബനിയുടെ ഷെയറില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ചിലാണ് കമ്ബനി 2021 ഓടെ വാക്സിന് ഗവേഷണത്തിനുള്ള അമേരിക്കയുടെ കരാറില്‍ ഒപ്പുവെച്ചത്.