ഹൈദരാബാദ്: കോവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തെലങ്കാനയെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. തലസ്ഥാനമായ ഹൈദരാബാദിലെ മരുന്നുകമ്ബനികള്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്നുമാണ് ചന്ദ്രശേഖര റാവു പറയുന്നത്.
പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ചന്ദ്രശേഖര റാവു വെളിപ്പെടുത്തിയത്. ഭാരത് ബയോടെക് എന്ന കമ്ബനിയാണ് വാക്‌സിന്‍ നിര്‍മാണത്തിനുള്ള ശ്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവര്‍ വാക്‌സിന്‍ നിര്‍മാണത്തിലെ പുരോഗതി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് പങ്കുവെച്ചിരുന്നുവെന്നാണ് വിവരങ്ങള്‍.
ഇന്ത്യയിലെ മറ്റൊരു മരുന്നു കമ്ബനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്.



