വാഷിംഗ്ടൺ ഡി സി ∙ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഇസ്രായേൽ പലസ്തീൻ തർക്കങ്ങളിലും ജൂത വംശജർക്കെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങളെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കമലാ ഹാരിസും ശക്തമായ ഭാഷയിൽ അപലപിച്ചു. രണ്ടുപേരും ട്വിറ്ററിലൂടെയാണു പ്രതികരിച്ചത്. യഹൂദർക്കെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അവരോടുള്ള നിഷേധാത്മക സമീപനത്തെ അപലപിക്കണമെന്നും ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

യഹൂദർക്കെതിരെ വർധിച്ചു വരുന്ന ആന്റി സെമിറ്റിക് അക്രമണങ്ങൾ അവസാനിപ്പിക്കണം. ഇതിനെ അപലപിക്കുകയും ചെയ്യണം. ഒരു രാജ്യമെന്ന നിലയിൽ ഒരുമിച്ചു യഹൂദരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും വൈസ് പ്രസിഡന്റ് കമല ട്വിറ്ററിൽ കുറിച്ചു.ന്യൂയോർക്ക്, ലൊസാഞ്ചൽസ് തുടങ്ങിയ സ്ഥലങ്ങളിൽ ഇസ്രായേൽ– പാലസ്തിൻ സംഘർഷം നടന്നു വരുന്നതിനിടയിൽ ഉണ്ടായ ആക്രമണങ്ങളെകുറിച്ചു അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച 17ഉം 18ഉം വയസ്സു പ്രായമുള്ളവരെ സമീപിച്ചു ആന്റി ജൂയിഷ് പ്രസ്താവനങ്ങൾ ചെയ്യണമെന്ന് അജ്ഞാതരായ രണ്ടുപേർ ആവശ്യപ്പെട്ട സംഭവത്തെ കുറിച്ചും ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യുയോർക്ക് പൊലീസ് എഫ്ബിഐയുടെ സഹകരണവും അന്വേഷണത്തിനഭ്യർഥഇച്ചിട്ടുണ്ട്.

ഇസ്രയേൽ– പാലസ്തിൻ തർക്കം പരിഹരിക്കുവാൻ കഴിഞ്ഞതു നേട്ടമായി കരുതുന്നുവെന്ന് ബൈഡൻ ആവർത്തിച്ചു.