ശ്രീന​ഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സേന പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

ജമ്മു കശ്മീരില്‍ കഴിഞ്ഞ 18 ദിവസത്തിനിടയില്‍ 27 തീവ്രവാദികളെ വധിച്ചതായി ഡിജിപി ദില്‍ബാഗ് സിംഗ് ഇന്നലെ പറഞ്ഞിരുന്നു. ഏപ്രിലില്‍ 11 ഏറ്റുമുട്ടലിലായി 30 തീവ്രവാദികളെ വധിച്ചു. തീവ്രവാദികള്‍ക്ക് എതിരെയുള്ള നടപടി തുടരുമെന്നും ഡിജിപി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടലിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.