ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനികനും രണ്ട് ​ഗ്രാമവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ഏറ്റുമുട്ടലെന്ന് പൊലീസ് അറിയിച്ചു.

കോക്കര്‍നാഗ് സബ് ഡിവിഷനിലെ വനമേഖലയില്‍ സെനികര്‍ക്കു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിൽ സൈന്യത്തിന്റെ സ്‌പെഷല്‍ ഫോഴ്‌സും പാരാട്രൂപ്പേഴ്‌സും പങ്കാളികളാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോക്കര്‍നാഗില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇത്.