ടോക്കിയോ/കാലിഫോര്‍ണിയ: ജപ്പാനിലും കാലിഫോര്‍ണിയയിലും കനത്ത ഭൂകമ്പം. അപകടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായി.
ജപ്പാനില്‍ കിഴക്കന്‍ ചിബയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 6.2 തീവ്രത രേഖപ്പെടുത്തി. ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ജപ്പാനില്‍ ആളപായമോ നാശനഷ്ടമോ സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സുനാമി മുന്നറിയിപ്പും നിലവില്‍ പുറപ്പെടുവിച്ചിട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 4.47നാണ് ഭൂകമ്പമുണ്ടായത്.
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. പ്രാദേശിക സമയം രാവിലെ 10.45 (ഇന്ത്യന്‍ സമയം രാത്രി 11.10)നാണ് ഭൂകമ്പമുണ്ടായത്. കാര്‍ട്ടാഗോയാണ് പ്രഭവകേന്ദ്രം.