കണ്ണൂര്‍: ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കാനുള്ള അവസ്ഥ ഗവര്‍ണര്‍ ഉണ്ടാക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ ഗവര്‍ണര്‍ക്ക് ഇനി അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിസി ഒരു ക്രിമിനലാണെന്ന് ഗവര്‍ണര്‍ പറയുന്നു. അദ്ദേഹം സര്‍വകലാശാല ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ഓടുപൊളിച്ചല്ല വൈസ് ചാന്‍സലര്‍ യൂണിവേഴ്‌സിറ്റിയില്‍ വന്നതെന്നും ജയരാജന്‍ പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഗവര്‍ണറെ ചോദ്യംചെയ്ത് വിസി കോടതിയില്‍ പോകേണ്ടതില്ലെന്നും രണ്ടാം സ്ഥാനക്കാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയില്‍ നിലപാട് അറിയിച്ചാല്‍ മതിയെന്നും ജയരാജന്‍ പറഞ്ഞു.



