വിദേശിയാണെങ്കിലും ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് കിവി. വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന ഉറവിടമാണ് കിവിപ്പഴം. ഇത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റായും വിറ്റാമിന്‍ സി പ്രവര്‍ത്തിക്കുന്നതിനാല്‍ ചര്‍മ്മത്തിനും മുടിക്കും ഇവ ഗുണം ചെയ്യും.
കിവിയിലെ വിറ്റാമിന്‍ ഇ കൊളസ്ട്രോള്‍ പോലുള്ള നിരവധി രോഗങ്ങളെ തടയാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന നാരുകളാല്‍ സമ്പുഷ്ടമാണ് കിവിപ്പഴം. ഇത് ശരീരഭാരം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.



