തൃശൂർ: പോലീസ് സ്റ്റേഷനിൽ നായയുമായി എത്തി മധ്യവയസ്കന്റെ അതിക്രമം. തൃശൂർ കണ്ടാണശേരി പോലീസ് സ്റ്റേഷനിലാണ് സംഭവം.
സംഭവത്തിൽ കൂനംമുച്ചി സ്വദേശി വിൻസെന്റ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ വിളിപ്പിച്ചത്.
വളർത്തുനായയുമായാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്. ഇതിനിടെ പോലീസുകാരോട് തട്ടിക്കയറുകയും ഒരു പോലീസുകാരനെ ചവിട്ടിവീഴ്ത്തുകയുമായിരുന്നു.



