ഡല്‍ഹി: അതിര്‍ത്തിയിലെ ആക്രമണത്തെ തുടര്‍ന്ന് ചൈനീസ് സേന തടഞ്ഞു വച്ച ഇന്ത്യന്‍ സൈനികരെ ഇന്നലെ തന്നെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ പത്തു പേരെ തടഞ്ഞുവച്ചിരുന്നു എന്നാണ് വിവരം പക്ഷെ കരസേന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ ആരും ചൈനീസ് സേനയുടെ പിടിയില്‍ ഇല്ലെന്ന് ഇന്നലെ കരസേന വ്യക്തമാക്കിയിരുന്നു. തടഞ്ഞു വച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നാണ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.