ഡല്‍ഹി: ചൈനയ്ക്കെതിരെ രണ്ട് യുദ്ധങ്ങളാണ് നാം നടത്തുന്നതെന്നും രണ്ടിലും ഇന്ത്യ വിജയിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ട്വിറ്ററിലൂടെയായിരുന്നു കേജ്രിവാള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

‘നാം ചൈനക്കെതിരെ രണ്ട് യുദ്ധത്തിലാണ്. ഒന്ന് അതിര്‍ത്തിയിലും മറ്റൊന്ന് അവിടെ ഉത്ഭവിച്ച വൈറസിനെതിരെയും. നമ്മുടെ ഇരുപത് സൈനികര്‍ പിന്തിരിഞ്ഞിട്ടില്ല. നമ്മളും പിന്തിരിയുകയില്ല. രണ്ട് യുദ്ധവും വിജയിക്കും.’ കേജ്രിവാള്‍ പറഞ്ഞു.

വൈറസിനെ തോല്‍പ്പിക്കണമെങ്കില്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടണം. നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ രാജ്യത്തിനായി പോരാടുമ്ബോള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായി പോരാടുകയാണ്.

വൈറസിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്കൊപ്പവും അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്കെപ്പവും രാജ്യം മുഴുവനും ഒരുമിച്ച്‌ നില്‍ക്കണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.