ഹോങ്കോംഗ്: വടക്കന്‍ ചൈനയില്‍ കത്തോലിക്കാ മെത്രാനെയും ഏഴു വൈദികരെയും നിരവധി വൈദികവിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തു.
ഹെനാന്‍ പ്രവിശ്യയിലെ സിന്‍സിയാംഗ് രൂപത മെത്രാന് ജോസഫ് സാംഗ് വെയ്സു(63) ആണു കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായത്. വത്തിക്കാന്റെ അംഗീകാരമുള്ള കത്തോലിക്കാ സഭയിലെ മെത്രാനാണ് ഇദ്ദേഹം.
മതസംബന്ധമായ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് വൈദികരെയും വൈദികവിദ്യാര്‍ഥികളെയും കഴിഞ്ഞ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. സിന്‍സിയാംഗ് രൂപതയെ ചൈനീസ് അധികൃതര്‍ അംഗീകരിച്ചിട്ടില്ല. 1936ലാണ് സിന്‍സിയാംഗ് രൂപത സ്ഥാപിതമായത്. 1991ലാണ് ജോസഫ് സാംഗ് വെയ്സു മെത്രാനായി അഭിഷിക്തനായത്. എന്നാല്‍, ചൈനയുടെ അംഗീകാരമുള്ള ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ചര്‍ച്ച് ഇന്‍ ചൈന(ബിസിസിസിസി), ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്(സിസിപിഎ) എന്നിവ ബിഷപ് ജോസഫിന്റെ നിയമനം അംഗീകരിച്ചിട്ടില്ല.
വത്തിക്കാന്റെ അംഗീകാരമുള്ള കത്തോലിക്കാ സഭയെ തകര്‍ക്കാനായി നിരവധി കടുത്ത നിയമങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.
2018ല്‍ ഇരു കത്തോലിക്കാ സഭകളെയും ഒന്നാക്കുക എന്ന ലക്ഷ്യത്തോടെ ചൈന-വത്തിക്കാന്‍ കരാര്‍ രൂപവത്കരിച്ചിരുന്നു. രണ്ടു വര്‍ഷത്തേക്കുള്ള കരാര്‍ 2020ല്‍ പുതുക്കിയിരുന്നു.
എന്നാല്‍, അണ്ടര്‍ഗ്രൗണ്ട് (വത്തിക്കാന്‍ അംഗീകരിച്ച) കത്തോലിക്കാ സഭയെ ദ്രോഹിക്കുന്ന നടപടികളാണ് ചൈനീസ് അധികൃതര്‍ കൈക്കൊള്ളുന്നത്.



