ആലപ്പുഴ: ചെങ്ങന്നൂർ നഗരസഭയിലെ ശുചീകരണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിത്തം. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്കേറ്റു.
തിരുവല്ല ഫയർ സ്റ്റേഷനിലെ പ്രദീപിനാണ് കണ്ണിന് പരിക്കേറ്റത്. ഇയാളെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. 500 കിലോയോളം ബ്ലീച്ചിംഗ് പൗഡറാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.
ജീവനക്കാരുടെയും സമീപത്തെ വ്യാപാരികളുടെയും സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.
തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.



