എക്യൂമെനിക്കല്‍ കൗണ്‍സില്‍ കേരള ചര്‍ച്ചസ് ഇന്‍ ചിക്കാഗോ ഫാമിലി നൈറ്റ് ചാരിറ്റി ഡിന്നര്‍ & എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാം ജൂണ്‍ 6th ശനിയാഴ്ച വൈകുന്നേരം ബെല്‍വുഡ് സീറോ മലബാര്‍ ഹാളില്‍ വച്ച് സമചിത്തമായി നടത്തപെട്ടു. ഡിന്നറിന് ശേഷം, ചിക്കാഗോ ചെണ്ട ക്ലബ്ബിന്റെ നാദ സ്വര ഭംഗിയാല്‍ പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിച്ചു.

മുഖ്യാതിഥി മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കന്‍- കാനഡ ഭദ്രാസനത്തിന്റെ ബിഷപ്പ് Rt. Rev. Dr. എബ്രഹാം മാര്‍ പൗലോസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഈ കൗണ്‍സില്‍ നല്‍കുന്ന എല്ലാ സ്‌പോര്‍ട്‌സ്- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്ക് ബിഷപ്പ് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന മീറ്റിങ്ങില്‍ ആത്മീക വഴിപാടിലേക്ക് വേര്‍തിരിച്ച് നയിച്ച തന്റെ മക്കളുടെ മാതാപിതാക്കളെ ആദരിക്കുന്ന അധ്വിതീയതമായഅവസരം, ഏറ്റെവും മനോഹരവും ശ്ലാഹനീയവും എന്ന് ബിഷപ്പ് അറിയിച്ചു.

എക്യൂമെനിക്കല്‍ ചിക്കാഗോ കൗണ്‍സിലിന്റെ രക്ഷാധികാരികളായി മാര്‍ അങ്ങാടിയത്, മാര്‍ ജോയ് ആലപ്പാട്ട് എന്നിവര്‍ സസ്‌നേഹം പ്രവര്‍ത്തിക്കുന്നു.

ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ സുഖകരമായ നടത്തിപ്പിലേക്ക് റവ. ഫാദര്‍ ജോയ്‌സ് പാപ്പന്‍- ചെയര്‍പേഴ്‌സണ്‍, സിബിള്‍ ഫിലിപ്പ്- കണ്‍വീനര്‍, ജോണ്‍സണ്‍ വള്ളിയില്‍- പ്രോഗ്രാം കോഡിനേറ്റര്‍, റെവ്. ബിജു യോഹന്നാന്‍- പ്രസിഡന്റ്, ബെഞ്ചമിന്‍ തോമസ്- സെക്രട്ടറി, മറ്റ് പല കമ്മിറ്റികളും ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ഈ മീറ്റിങ്ങില്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി $8000 ഡോളര്‍, ട്രഷറര്‍ ജേക്കബ് ജോര്‍ജ്, മുഖ്യാതിഥി പൗലോസ് എപ്പിസ്‌കോപ്പ മുഖാന്തരം ഇടവകകള്‍ക്ക് കൈമാറി.

തദവസരത്തില്‍ തന്റെ മക്കളെ ദൈവവേലയ്ക്കായി സമര്‍പ്പിച്ച എല്ലാ മാതാപിതാക്കളെയും പ്രത്യേകിച്ച് സന്നിധരായ 10 മാതാപിതാക്കളെ ബിഷപ്പ് എബ്രഹാം മാര്‍ പൗലോസ് പൊന്നാട അണിയിച്ച് ആദരിച്ചു.

തുടര്‍ന്ന് നടന്ന 11 പള്ളികളുടെ നയന മനോഹരമായ അരങ്ങുകള്‍ സദസ്സിന് കുളിര്‍മയേകി. എക്യൂമെനിക്കല്‍ ബിസിനസ് മീറ്റിംഗ്, പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീ. ജോണ്‍സണ്‍ വള്ളിയില്‍ നിയന്ത്രിക്കുകയും, Mrs.അക്ഷ എബ്രഹാം, Miss. ക്രിസ്റ്റീന്‍ ഫിലിപ്പ് എന്റര്‍ടൈന്‍മെന്റ് കാര്യ പരിപാടികള്‍ക്ക് അവതാരകരും ആയിരുന്നു.

കടന്നുവന്ന ഏവര്‍ക്കും ഡിന്നര്‍ ഒരുക്കിയിരുന്നു. പ്രാര്‍ത്ഥന ആശിര്‍വാദത്തിന് ശേഷം ചടങ്ങുകള്‍ക്ക് വിരാമമിട്ടു.