കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയാണ് ‘ന്നാ താന്‍ കേസ് കൊട്'(Nna Thaan Case Kodu). രതീഷ് ബാലകൃഷ്‍ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ഇന്ന് ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയിരുന്നു. ചാക്കോച്ചന്റെ കിടിലൻ ഡാൻസോടെ ആയിരുന്നു ഗാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ 37 വർഷങ്ങൾ മുമ്പ് താൻ ഈണമിട്ട ഗാനം വീണ്ടും എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഔസേപ്പച്ചൻ.
‘ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം. അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ .ആർ.റഹ്മാൻ , ഗിറ്റാർ ജോൺ ആന്റണി ,ഡ്രംസ് ശിവമണി. അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്‌ട്രേഷൻ പുനർ സൃഷ്ടിച്ചത് ഗംഭീരമായി‘, എന്നാണ് ഔസേപ്പച്ചൻ ഗാനം പങ്കുവച്ച് കൊണ്ട് കുറിച്ചത്.
റിപ്രൊഡ്യൂസ് ചെയ്‍ത ‘ദേവദൂതര്‍ പാടി’ ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണന്‍. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ രസകരമായ നൃത്തം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.



