വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് കസാഖിസ്ഥാന്റെ എലെന റെബാക്കിന. വിംബിൾഡണിൽ പുതിയ ചരിത്രമെഴുതിയാണ് താരത്തിന്റെ കിരീട നേട്ടം.

ഫൈനലിൽ ടുണീഷ്യയുടെ ഒൻസ് ജാബിയൂറിനെ തകർത്ത റൈബാക്കിന, ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ് താരമെന്ന നേട്ടവും സ്വന്തമാക്കി.
സ്‌കോർ: 3-6, 6-2, 6-2.

ആധുനികകാലത്ത് ഒരു ഗ്രാൻഡ്സ്ലാമിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ വനിതയെന്ന നേട്ടം സ്വന്തമാക്കിയാണ് ടുണീഷ്യയുടെ ജാബിയൂർ സെന്റർ കോർട്ടിൽ നിന്ന് മടങ്ങിയത്.