ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു മറുപടിയുമായി നിയമ മന്ത്രി പി.രാജീവ്. ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പ് ആണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് രാജീവ് പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അദ്ദേഹത്തിന്റെ പരിഗണനയിലാണ്.
നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് വിട്ടാല്‍ സ്വീകരിക്കേണ്ട നിയമപരമായ ചില രീതികളുണ്ട്. അത്തരം രീതികള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളതെന്നും രാജീവ് പ്രതികരിച്ചു.
ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റും എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. ഓരോ ഘട്ടവും പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ഭരണഘടനപരമായ രീതിയല്ല. ഗവര്‍ണര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നത് സംബന്ധിച്ച് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പറയുന്നുണ്ട്. അത് അറിയുന്ന അദ്ദേഹം അതിനനുസരിച്ച നിലപാട് സ്വീകരിക്കുമെന്നും രാജീവ് കൂട്ടിച്ചേർത്തു.



