ടൊറന്റോ ∙ ലോകമെമ്പാടുമുള്ള മലയാളികൾക്കായി ടീം ഗ്ലാഡിയേറ്റർസ് കാനഡ നടത്തിയ ഓൺലൈൻ മലയാളി സ്റ്റാർ ഹൈസ്റ്റ് 2020 വിജയകരമായി പൂർത്തിയായി. വിവിധ രാജ്യങ്ങളിൾനിന്നായി മൂന്നൂറിലേറെ പേരാണ് ഓഡിഷനിൽ പങ്കെടുത്തത്. പത്തു പേരാണ് അന്തിമ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എസ്. സുശീൽ ഒന്നാം സ്ഥാനവും സരിൻ രണ്ടാം സ്ഥാനവും നേടി. വിസ്മയ പ്രശോഭ്, അലീന മരിയ വർഗീസ്, ഷാഹീൻ ഷൈലജ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. മുക്കാൽ ലക്ഷത്തോളം രൂപയാണ് വിജയികൾക്കായി നൽകിയത്. ചലച്ചിത്രതാരവും സംവിധായകനും കൂടിയായ ഗിന്നസ് പക്രുവായിരുന്നു മുഖ്യവിധികർത്താവ്. യുവസംവിധായകരായ അഭിരാം സുരേഷ് ഉണ്ണിത്താൻ, ഗണേഷ് എന്നിവരും വിധികർത്താക്കളായി.

വിജയികളിലെരാളായ വിസ്മയ പ്രശോഭിന് അഭിരാം സുരേഷിന്റെ അടുത്ത ചിത്രത്തിൽ അവസരം ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു. കലേഷ് കണ്ണാട്ട് ആണ് മൽസരാർഥികളെ ഫൈനൽ റൗണ്ടിനായി പരിശീലിപ്പിച്ചത്. ആർപോ സ്റ്റുഡിയോസുമായി ചേർന്ന് ഒരുക്കിയ മൽസരത്തിന്റെ പ്രായോജകർ റിയൽറ്റർ മനോജ് കരാത്തയും ഓക് വിൽ മിറ്റ്സുബിഷി ആൻഡ് യൂസ്ഡ് കാർസ് ഷോറൂമുമായിരുന്നു.