മാലിദ്വീപിലേക്ക് കടന്ന ശ്രീലങ്ക മുന്‍ പ്രസിഡന്റ് ഗോതഭയ രാജപക്ഷക്കെതിരെ അവിടെയും പ്രതിഷേധം, ഇതേ തുടര്‍ന്ന് ഇന്ന് രാത്രി ഗോതഭയയും കുടുംബുവും സിംഗപ്പൂര്‍ക്ക് കടക്കുമെന്നറിയുന്നു. മാലിദ്വീപ് തലസ്ഥാനമായ മാലിയിലാണ് പ്രതിഷേധം നടന്നത്. നിലവില്‍ മാലിദ്വീപിലെ ഒരു റിസോര്‍ട്ടിലാണ് ഗോതഭയ അഭയം പ്രാപിച്ചിട്ടുളളത്്. ഇതിനിടയില്‍ ശ്രീലങ്കന്‍ ആക്ടിങ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ റനില്‍ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനും പ്രതിപക്ഷത്തിനും സമ്മതനായ പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിക്കാനാണ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയോട് വിക്രമസിംഗെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗോതാബയ രാജപക്സെ മാലിദ്വീപിലേക്ക് കടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയായിരുന്നു വിക്രമസിംഗയെ ആക്ടങ് പ്രസിഡന്റായി സ്പീക്കര്‍ തിരഞ്ഞെടുത്തത്. ശ്രീലങ്കയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് മന്ത്രിസഭയില്‍ അഭിപ്രായമുയര്‍ന്നതെന്നും വിക്രമസിംഗെ സ്പീക്കറെ അറിയിച്ചു.