ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐയെ നിയോഗിച്ച പ്രധാനമന്ത്രിയുടെ തന്ത്രം ബിജെപിക്കുതന്നെ തിരിച്ചടിയായെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മനീഷ് സിസോദിയക്കെതിരായ സിബിഐ റെയ്ഡ് നടക്കുന്നതുവരെ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് നാല് ശതമാനം വോട്ടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സിസോദിയയെ അറസ്റ്റ് ചെയ്തതോടെ അത് ആറ് ശതമാനമായി ഉയര്‍ന്നുവെന്ന് കെജരിവാള്‍ പറഞ്ഞു. ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെയാണ് കെജരിവാളിന്റെ പരാമര്‍ശം.

ഓപറേഷന്‍ താമര പരാജയപ്പെട്ടുവെന്ന് തെളിയിക്കാന്‍ നാം ഇന്ന് സഭയില്‍ വിശ്വാസവോട്ട് നേടി. നമ്മുടെ ഒരു എംഎല്‍എ പോലും കൂറുമാറിയില്ല. 62 എംഎല്‍എമാരില്‍ 59 പേരും വിശ്വാസവോട്ടെടുപ്പിന് എത്തി. മൂന്നുപേര്‍ ഹാജരായില്ല. അതില്‍ രണ്ടുപേര്‍ വിദേശത്താണ്. ഒരാള്‍ ജയിലിലുള്ള സത്യേന്ദ്ര ജയിനാണ്. 58 വോട്ടുകള്‍ ലഭിച്ചു. 59 ാമത്തെയാള്‍ സ്പീക്കറാണ്.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ആം ആദ്മി സര്‍ക്കാര്‍ കൂടുതല്‍ നവീകരിച്ചിട്ടുണ്ട്. എന്റെ രണ്ട് മക്കളും ഐഐടിയിലാണ് പഠിക്കുന്നത്. ഇന്ത്യയിലെ എല്ലാ കുട്ടികള്‍ക്കും ഇതേ തരത്തില്‍ വിദ്യാഭ്യാസം ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് – കെജരിവാള്‍ പറഞ്ഞു.