കുവൈറ്റ് സിറ്റി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പെൽ ചർച്ച് കുവൈറ്റ് (ഐപിസി ഫുൾ ഗോസ്പെൽ ചർച്ച്) സഭയിലെ സീനിയർ അംഗം ബ്രദർ ഗിൽബർട്ട് ഡാനിയേൽ (61 ) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
ചൊവ്വാഴ്ച രാത്രി അബ്ബാസിയയിലെ ഭവനത്തിൽ ആഹാരം കഴിച്ചതിനുശേഷം നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും ബുധനാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഗിൽബർട്ട് ഡാനിയേലിന്റെ കുടുംബം നാട്ടിലാണ്. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട്.



