ഗാസയെ വരിഞ്ഞ് കെട്ടി ഇസ്രയേല്‍ ഹമാസിനെതിരെ ആക്രമണം കടുപ്പിച്ചു. ഇന്നലെ രാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ ഗാസയുടെ ധനകാര്യമന്ത്രി ജാവേദ് അബു ഷമാല, സക്കറിയ അബു മാമര്‍ എന്നിങ്ങനെ രണ്ട് ഹമാസ് നേതാക്കളെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കി.
ഗാസയിലേക്ക് ഭക്ഷണവും ഇന്ധനവും മരുന്നുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളെത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്. ഇതോടെ ഇസ്രയേലുമായി സന്ധിസംഭാഷണത്തിന് ഹമാസ് ഒരുക്കമാണെന്ന് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ പ്രധാനമേഖലകളെല്ലാം ഇസ്രയേല്‍ സേന കൈയടക്കിയതോടെയാണ് ഇത്തരമൊരു നീക്കം. ഗാസ അതിര്‍ത്തിയ്ക്ക് സമീപമുള്ള പൗരന്മാരെ ഒഴിപ്പിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.
യുദ്ധത്തില്‍ ഇതുവരെയുള്ളമരണം 1,750 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് വാര്‍ത്ത ഏജന്‍സികള്‍ പറയുന്നു. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലില്‍ ആയിരം പേര്‍കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.



