ഗവർണർ ജനങ്ങളുടെ മുന്നിൽ അപഹാസ്യനായെന്ന് മന്ത്രി വി.എൻ. വാസവൻ. ഇന്നലെത്തെ ഗവർണറുടെ വാർത്താ സമ്മേളനം മല എലിയെ പ്രസവിച്ച പോലെയായിരുന്നു. കൊച്ചു കുട്ടികളുടെ ചാപല്യം പോലെയാണ് തോന്നിയത്. ഗവർണർ പലരുടെയും ചട്ടുകമായി മാറുകയാണ്.
നിയമസഭ ഐക്യകണ്ഠേന പാസാക്കിയ ബില്ലുകൾ പോലും ഒപ്പിടാതെ തടഞ്ഞ് വച്ചിരിക്കുകയാണ്. അത് ബോധപൂർവ്വം രാഷ്ട്രീയം കളിക്കുന്നതിൻ്റെ തെളിവാണ്. ഗവർണർ ബില്ലിൽ ഒപ്പിടുമെന്ന് തന്നെയാണ് വിശ്വാസമെന്നും മന്ത്രി വി. എൻ വാസവൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.



