ഖത്തറില്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള പ്രായപരിധി 30 വയസ്സാക്കി ചുരുക്കിയതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. www.MOPH.gov.qa എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
2,1 മില്യണ്‍ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇതുവരെയും രാജ്യത്ത് വിതരണം ചെയ്തു. രാജ്യത്തെ ജനസംഘ്യയില്‍ 53.8% പേര്‍ക്ക് വാക്‌സിനേഷന്റ് ആദ്യ ഡോസെങ്കിലും വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. 60 വയസിന് മുകളിലുള്ള 89.2% പേര്‍ക്ക് ആദ്യ ഡോസും 83.7% പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി കഴിഞ്ഞു.



