തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ മരിച്ച ഫിലോമിനയുടെ കുടുംബത്തിന്റെ മുഴുവന്‍ നിക്ഷേപ തുകയും കൈമാറി. മന്ത്രി ആര് ബിന്ദു നേരിട്ടെത്തിയാണ് തുക കൈമാറിയത്.
മരിച്ച ഫിലോമിനയുടെ മാപ്രാണത്തെ വീട്ടില്‍ എത്തിയാണ് പണം നല്‍കിയത്. ഇരുപത്തിയൊന്നു ലക്ഷം രൂപയുടെ ചെക്കും രണ്ടു ലക്ഷം രൂപ പണമായും കൈമാറി. 64000 രൂപ ഇവരുടെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനമാണ് കരുവന്നൂര്‍ തട്ടിപ്പിനിരയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇവരുടെ ചികിത്സ ആവശ്യത്തിനായി പണം നല്‍കിയെന്ന മന്ത്രി ആര് ബിന്ദുവിന്റെ പ്രസ്താവന കുടുംബം തള്ളിയിരുന്നു.
മികച്ച ചികിത്സ നല്കാന് പല തവണ ആവശ്യപ്പെട്ടിട്ടും ബാങ്ക് പണം നല്‍കിയില്ലെന്നും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയാണ് നല്‍കുന്നതെന്ന മന്ത്രിയുടെ മറുപടിയും വിവാദമായിരുന്നു.