കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളിലാണ് ഉള്ളത്. അതിന്റെ വിവരങ്ങള്‍ ഇനി പറയുംവിധമാണ്.
പൈലറ്റ് ക്യാപ്റ്റന്‍ ഡിവി സാഥേ, സഹപൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് എന്നിവര്‍ മരിച്ചു. ഇവര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചവര്‍:
1. സഹീര്‍ സയ്യിദ്, 38, തിരൂര്‍ സ്വദേശി
2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
3. എടപ്പാള്‍ സ്വദേശി കെ.വി. ലൈലാബി
4. നാദാപുരം സ്വദേശി മനാല്‍ അഹമ്മദ്
5. അസം മുഹമ്മദ് (ഒന്നര വയസ്) വെളളിമാട്കുന്ന് സ്വദേശി
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍:
1. ഷറഫുദ്ദീന്, 35, പിലാശ്ശേരി സ്വദേശി
2. രാജീവന്, 61, ബാലുശ്ശേരി സ്വദേശി
പൈലറ്റും, സഹപൈലറ്റും അല്ലാതെ കോഴിക്കോട് മിംസില്‍ മരിച്ചവര്‍:
1. ദീപക്
2. അഖിലേഷ്
3. അയന രവിശങ്കര്‍ (5) പട്ടാന്പി
ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ മരിച്ചത്:
1. ബാലുശ്ശേരി സ്വദേശി ജാനകി.
മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.



