വാഷിങ്ടൻ ∙ കേന്ദ്രസർക്കാരിന്റെ കൃഷിനിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിന്റെ അലയൊളികൾ അമേരിക്കയിലും. സമര അനുകൂലികൾ വാഷിങ്ടനിലെ ഗാന്ധി പ്രതിമ വൃത്തിഹീനമാക്കുകയും, ഖലിസ്ഥാൻ പതാകകളും, ചിഹ്നങ്ങളും പ്രതിമയിൽ ചാർത്തുകയും ചെയ്തു.

സിഖ്– അമേരിക്കൻ യുവാക്കളുടെ സംഘടനയാണ് ഇതിന്റെ പിന്നിലെന്ന് അറിയുന്നു. ഗാന്ധി പ്രതിമയെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ എംബസി അധികൃതർ നിയമ നടപടികൾക്കായി മുന്നോട്ട്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിക്കാൻ ഇന്ത്യൻ എംബസി അധികൃതർ പൊലീസ് ഡിപ്പാർട്ട്മെന്റിനോടാവശ്യപ്പെട്ടിട്ടുണ്ട്.